ഫിലഡൽഫിയ: മലയാളി അസോസിയേഷൻ ഓഫ് ഗ്രേറ്റർ ഫിലഡൽഫിയയുടെ (മാപ്പ്) ആഭിമുഖ്യത്തിൽ നടത്തപ്പെടുന്ന ജോളി ബൽസ് 2025 ഫാമിലി ബാങ്ക്വറ്റ് ക്രിസ്മസ് - പുതുവത്സര ആഘോഷങ്ങൾ ഈ മാസം 27ന് വെെകുന്നേരം അഞ്ച് മുതൽ ഒമ്പത് വരെ ഫോർ പോയിന്റ്സ് ഷെറാട്ടണിൽ (9461 Roosevelt Blvd, Philadelphia,PA19152) നടക്കുന്നു.
ഈ ഫാമിലി ബാങ്ക്വറ്റ് കോഓർഡിനേറ്റർമാരായി ലിജോ ജോർജ്, ശാലു പൊന്നൂസ്, ബെൻസൺ പണിക്കർ, ജോസഫ് കുരുവിള, എൽദോ വർഗീസ്, കൊച്ചുമോൻ വയലതെ എന്നിവർ പ്രവർത്തിക്കുന്നു.
പരിപാടിയിലേക്ക് എല്ലാം മാപ്പ് അംഗങ്ങളെയും സ്വാഗതം ചെയ്യുന്നതായി പ്രസിഡന്റ് ബെൻസൻ പണിക്കർ, സെക്രട്ടറി ലിജോ ജോർജ്, ട്രഷർ ജോസഫ് കുരുവിള എന്നിവർ അറിയിച്ചു.